തുറവൂരില്‍ ഇടഞ്ഞ ആന ചതുപ്പില്‍ അകപ്പെട്ടു ; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

elephant

ആലപ്പുഴ: തൃക്കാക്കര ക്ഷേത്രത്തില്‍ നിന്നും തിരികെ ലോറിയില്‍ കൊണ്ടു വരുന്ന വഴി തുറവൂരില്‍ ഇടഞ്ഞ ആന ചതുപ്പില്‍ അകപ്പെട്ടു.

മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്.

ലോറിയില്‍ ആനയെ കൊണ്ടുപോകുന്നതിന് സ്ഥാപിച്ച ചടക്കൂട് തകര്‍ത്ത് പുറത്തിറങ്ങിയ ആന രണ്ട് മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

പിന്നീടാണ് ആന ചതുപ്പില്‍ അകപ്പെട്ടത്. പാപ്പാന്മാര്‍ ശ്രമിച്ചുവെങ്കിലും ആനയെ ചതുപ്പില്‍നിന്ന് കയറ്റാന്‍ സാധിച്ചില്ല.

എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌.

Top