സംസ്ഥാനത്ത് ഇന്ന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവര്‍ 4580 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1630 പേരാണ്. 3069 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9769 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 31 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 583, 55, 264
തിരുവനന്തപുരം റൂറല്‍ 1019, 530, 937
കൊല്ലം സിറ്റി 474, 38, 26
കൊല്ലം റൂറല്‍ 1127, 73, 175
പത്തനംതിട്ട 78, 79, 5
ആലപ്പുഴ 28, 16, 162
കോട്ടയം 214, 188, 173
ഇടുക്കി 148, 32, 85
എറണാകുളം സിറ്റി 141, 67, 49
എറണാകുളം റൂറല്‍ 190, 34, 370
തൃശൂര്‍ സിറ്റി 152, 159, 142
തൃശൂര്‍ റൂറല്‍ 29, 41, 202
പാലക്കാട് 99, 111, 36
മലപ്പുറം 27, 24, 11
കോഴിക്കോട് സിറ്റി 47, 0, 42
കോഴിക്കോട് റൂറല്‍ 56, 72, 15
വയനാട് 54, 17, 15
കണ്ണൂര്‍ സിറ്റി 74, 74, 48
കണ്ണൂര്‍ റൂറല്‍ 21, 0, 66
കാസര്‍ഗോഡ് 19, 20, 246

Top