സൗദിയില്‍ ഇന്ന് 1,218 പുതിയ കൊവിഡ് രോഗികള്‍

ജിദ്ദ: സൗദിയില്‍ ഇന്ന് 1,218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 4,83,221 ആയി. 1,252 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,64,256 ഉം ആയി. 15 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,775 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,190 ആണ്. ഇവരില്‍ 1,440 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.07 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 369, റിയാദ് 255, കിഴക്കന്‍ പ്രവിശ്യ 206, അസീര്‍ 140, ജീസാന്‍ 67, മദീന 54, അല്‍ ഖസീം 43, നജ്‌റാന്‍ 22, ഹാഇല്‍ 21, അല്‍ബാഹ 15, തബൂക്ക് 15, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ ജൗഫ് 3.

Top