തേനിയിലെ കാട്ടുതീ:മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു

dead-body

കൊച്ചി: തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് ഗുരുതര പരിക്കേറ്റ രണ്ട് പേര്‍ കൂടി മരിച്ചു. ഈ റോഡ് സ്വദേശി കണ്ണന്‍ (26), ചെന്നൈ സ്വദേശി അനുവിദ്യ (25) എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ തേനി ബോഡിനായ്ക്കന്നൂരിന് സമീപം കൊരങ്ങിണി വനമേഖലയിലാണ് ദുരന്തമുണ്ടായത്. ചെന്നെയിലെ ഐ.ടി. കമ്പനി ജീവനക്കാരുള്‍പ്പെടെ 37 അംഗം ട്രക്കിംഗ് സംഘം മൂന്നാറിലെ മീശപ്പുലിമലയില്‍ നിന്ന് കൊളുക്കുമല വഴി ബോഡിനായ്ക്കന്നൂരിലേക്ക് വരുമ്ബോള്‍ ചെങ്കുത്തായ മലഞ്ചെരുവിലെ കാട്ടുതീയില്‍ അകപ്പെടുകയായിരുന്നു.

തീപ്പൊള്ളലേറ്റ ഏതാനും പേര്‍ കൂടി മധുരയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ ചിലര്‍ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.

Top