തേനിയില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

murder

തേനി: ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിലാണ് സംഭവം. ചെല്ലദുറൈ എന്നയാളെയാണ് ഭാര്യ ജലീനയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ജലീനയും സുധാകറും തമ്മിലുള്ള ബന്ധം വിലക്കിയതിന്റെ പേരിലാണ് കൊല നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകര്‍ (29) എന്നിവര്‍ അറസ്റ്റിലായി.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെല്ലദുറൈയും ജലീനയും പ്രണയിച്ച് വിവാഹിതരായത്. ഇവര്‍ക്ക് മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലദുറൈ പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണ് കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവര്‍ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചെല്ലദുറൈ ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിന് മൊഴി നല്‍കി.

Top