നീരജ് മാധവ് നായകനാകുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലെ തീം സോംഗ് എത്തി

യുവ താരം നീരജ് മാധവ് ആദ്യമായി നായകനായി എത്തുന്ന പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന്റെ തീം സോംഗ് പുറത്തെത്തി

നവാഗതനായ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയ്ക്ക് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനം സൗമ്യ രാമകൃഷ്ണന്‍.

ഐശ്വര്യ സ്‌നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

Top