‘തെംബ ബവുമ’: ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ ക്യാപ്റ്റന്‍

 1800കളില്‍ ക്രിക്കറ്റ് കളി തുടങ്ങിയ ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കറുത്ത വര്‍ഗക്കാരന്‍ നായകനാകുകയാണ്.തെംബ ബവുമയെ തങ്ങളുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ നായകനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.

2021, 2022 ഐ.സി.സി ട്വന്‍റി20ലോകകപ്പിലും 2023 ഏകദിന ലോകകപ്പിലും ബവുമ ടീമിനെ നയിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. മഹത്തായ ബഹുമതിയാണ് ക്യാപ്റ്റന്‍ സ്ഥാനമെന്നു പ്രതികരിച്ച തെംബ ബവുമ, പ്രോട്ടീസിനെ നയിക്കുക എന്നത് താന്‍ കൊണ്ടു നടന്ന ഒരു സ്വപ്‌നമായിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും പ്രതികരിച്ചു. 2014ഇല്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച ബവുമ പരിമിത ഓവര്‍ ടീമുകളില്‍ 2019 മുതല്‍ക്കാണ് സ്ഥിരം സാന്നിധ്യമാകുന്നത്.

അടുത്ത മാസം ഏപ്രില്‍ രണ്ടിനാണ് പാകിസ്ഥാനെതിരെയുള്ള ദക്ഷിണാഫ്രിക്കയുടെ ആദ്യ ഏകദിനം. അന്ന് കളത്തിലിറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നടന്നുകയറുന്നത് ചരിത്രത്തിലേക്ക് കൂടിയായിരിക്കും

 

Top