thelugana si died in shoot

കരീംനഗര്‍: തെലങ്കാനയില്‍ എസ്.ഐ സര്‍വീസ് തോക്ക് കൊണ്ട് സ്വയം വെടിവച്ച് മരിച്ചു. പെഡപ്പള്ളി പൊലീസ് സ്റ്റേഷന്‍ എസ്.ഐ ആയിരുന്ന എ.ജഗന്‍ മോഹനാണ് ഇന്നലെ രാത്രി വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്തത്.

സര്‍ക്കില്‍ ഇന്‍സ്‌പെക്ടറായി പ്രോമോഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മോഹന് പക്ഷേ സ്ഥലം മാറ്റം കിട്ടിയെന്നും അതില്‍ ദു:ഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.

എന്നാല്‍ അദ്ദേഹം പെഡപ്പള്ളി സ്റ്റേഷനില്‍ നിന്നും ചുമതല ഒഴിഞ്ഞിട്ടല്ലായിരുന്നെന്നും ജില്ലയിലെ ജമ്മികുന്ദാ എന്ന സ്ഥലത്തേക്കാണ് മോഹന് സ്ഥലം മാറ്റം ലഭിച്ചതെന്നും ഡി.എസ്.പി നല്ല മല്ല റെഡി പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഒരു ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ടെന്നും റെഡി പറഞ്ഞു.

ഭാര്യയോടൊപ്പം വിജയനഗറില്‍ നിന്നും പെഡപ്പള്ളിയില്‍ വന്നു താമസിക്കുകയായിരുന്നു എസ്.ഐ. ആത്മഹത്യ വിവരം അറിഞ്ഞ് കരിംനഗര്‍ എസ്.പി ജോവല്‍ ഡേവിസ് സ്ഥലത്തെത്തി. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും. ആത്മഹത്യാ കുറിപ്പ് റവന്യു ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നും എസ്.പി അറിയിച്ചു.

Top