തേജസ് വിമാനത്തിന്റെ ടാങ്ക് പരിശീലനപ്പറക്കലിനിടെ താഴെ പതിച്ചു

കോയമ്പത്തൂര്‍: പരിശീലന പറക്കലിനിടെ തേജസ് വിമാനത്തിന്റെ ഇന്ധനടാങ്ക് നിലത്തേക്ക് പതിച്ചു. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ബേസില്‍ നിന്ന് പതിവ് പരീക്ഷ പറക്കലിനായി ഉയര്‍ന്ന വിമാനത്തിന്റെ 1200 ലിറ്ററോളം വരുന്ന ഇന്ധന ടാങ്കാണ് നിലത്തേയ്ക്ക് പതിച്ചത്.

ആളൊഴിഞ്ഞ കൃഷിഭൂമിയിലേയ്ക്കാണ് ടാങ്ക് വന്ന് വീണത്. വീണിടത്ത് മൂന്ന് അടിയോളം താഴ്ചയില്‍ കുഴിയും രൂപപ്പെട്ടു. നിലത്ത് വീണ ഉടനെ ടാങ്കിന് തീപിടിക്കുകയും ചെയ്തു.

അതേസമയം ഇന്ധനടാങ്ക് താഴെ വീണെങ്കിലും വിമാനം സുരക്ഷിതമായി വ്യോമതാവളത്തിന് സമീപം ഇറങ്ങി. ഇന്ധനടാങ്ക് താഴെ വീഴാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. വിഷയത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.

Top