വാഹന മോഷ്ടാക്കള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

police Case

പത്തനംതിട്ട: പത്തനംതിട്ടയിലെ പന്തളം പോലീസ് സ്റ്റേഷനില്‍നിന്ന് വാഹനമോഷണ കേസിലെ രണ്ടു പ്രതികള്‍ രക്ഷപ്പെട്ടു.

ഷിജുരാജ്, സുരേഷ് എന്നീ മോഷ്ടാക്കളാണ് കസ്റ്റഡിയിലിരിക്കെ പോലീസ് സംഘത്തെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.

ആഢംബര ബൈക്കുകള്‍ മോഷ്ടിച്ച കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു.

പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Top