മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച പതിനഞ്ചുകാരന് വെടിയേറ്റു

threatening note

ന്യൂഡല്‍ഹി: മാല മോഷ്ടാക്കളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരനെ മോഷ്ടാക്കള്‍ വെടിവച്ചു. ഷാലിമാര്‍ ബാഗില്‍ കരിക്ക് വില്‍പ്പന നടത്തിക്കൊണ്ടിരുന്ന രോഹിത് എന്ന കുട്ടിയെ ആണ് മോഷ്ടാക്കള്‍ വെടിവച്ചത്.

രോഹിതിന്റെ അയല്‍വാസിയായ പ്രവീണ്‍കുമാര്‍ എന്നയാളുടെ മാലയാണ് മോഷ്ടാക്കള്‍ പൊട്ടിച്ചത്. കള്ളന്‍മാര്‍ മാല പൊട്ടിക്കുന്നുവെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് ചെന്ന രോഹിതിനെ ഇവര്‍ വെടിവക്കുകയായിരുന്നു. രോഹിതിന്റെ തോളിനാണ് വെടിയേറ്റത്.

വെടിയേറ്റ ഉടന്‍ തന്നെ രോഹിതിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

മുകുന്ദപുര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് രോഹിത്. പിതാവിന് അസുഖമായതിനാലാണ് രോഹിത് കച്ചവടത്തിനെത്തിയത്.

Top