യുവതിയുടെ കഴുത്തു ഞെരിച്ച് ഭീഷണിപ്പെടുത്തി ബാഗ് തട്ടിയെടുത്തു; പൊലീസ് അന്വേഷണം ആരംഭിച്ചു

രാമനാട്ടുകര: യാത്രയ്ക്കിടയില്‍ ഓട്ടോഡ്രൈവര്‍ യുവതിയുടെ കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തി ബാഗും മൊബൈലും തട്ടിയെടുത്തു.

മാലപൊട്ടിക്കാനുള്ള ശ്രമത്തിനിടെ പുറത്തേക്ക് തെറിച്ചുവീണ യുവതിയെ എതിരെ വന്ന തീര്‍ത്ഥാടകരാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം നടന്നത്.

കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലെ ജീവനക്കാരിയായ ദിവ്യ (28) ജോലിക്കു പോകാന്‍ ഓട്ടോയില്‍ കയറിയപ്പോഴായിരുന്നു സംഭവം നടന്നത്. രാമനാട്ടുകര ബൈപ്പാസ് മേല്‍പ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള നീലിത്തോട് പാലത്തിന് സമീപത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ഓട്ടോ റോഡരികിലേക്ക് ചേര്‍ത്തു നിര്‍ത്തി ബാഗ് തട്ടിയെടുക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. . നഷ്ടപ്പെട്ട ബാഗില്‍ 3000 രൂപയും വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. സംഭവത്തില്‍ ഫറോക്ക് പൊലീസ് അന്വേഷണം ആരംഭിച്ചു

Top