കൊല്ലത്ത് മത്സ്യബന്ധന വള്ളം മോഷണം പോയെന്ന് പരാതി; പൊലീസ് കേസെടുത്തു

കൊല്ലം: കൊല്ലത്ത് മത്സ്യബന്ധന വള്ളം മോഷണം പോയതായി പരാതി. ശക്തികുളങ്ങര സ്വദേശിയായ ജേക്കബിന്റെ ഓഷ്യാനിക് കടവില്‍ കെട്ടിയിട്ടിരുന്ന യമഹ എന്‍ജിന്‍ ഘടിപ്പിച്ച വള്ളമാണ് മോഷണം പോയത്.

ശനിയാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം ഉണ്ടായത്. തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നതിനായി കടവിലെത്തിയപ്പോഴായിരുന്നു വള്ളം കാണാതായ വിവരം അറിയുന്നത്.

വള്ളത്തില്‍ ഡീസലും 50 ലിറ്ററോളം മണ്ണെയും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

Top