അമേരിക്കയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി മരിച്ചു

gun-shooting

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി മരിച്ചു. കൊരട്ടിയില്‍ മാത്യു (68) എന്നയാളാണ് ഫ്‌ളോറിഡയില്‍ കൊല്ലപ്പെട്ടത്. സെന്റര്‍ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് മാത്യു സഞ്ചരിച്ചിരുന്ന കാര്‍ തട്ടിയെടുക്കുകയായിരുന്നു. മാത്യുവിനെ പാസഞ്ചര്‍ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു.

കാറിനെ പൊലീസ് പിന്തുടര്‍ന്ന് അക്രമിയെ കസ്റ്റഡിയിലെടുത്തു. പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിഞ്ഞു. എന്നാല്‍ മാത്യുവിനെ കാറില്‍ കണ്ടെത്തിയില്ല.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പിന്നില്‍ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കയില്‍ ബിസിനസുകാരനാണ് കൊല്ലപ്പെട്ട മാത്യു.

Top