നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്ന പൊലീസ് സീല്‍ ചെയ്ത വീട്ടില്‍ മോഷണം

robbery

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്ന ബെയിന്‍സ് കോമ്പൗണ്ടിലെ വീട്ടില്‍ മോഷണം.

അന്വേഷണത്തിനായി പൊലീസ് സീല്‍ ചെയ്തിരുന്ന വീട്ടിനുള്ളിലാണ് മോഷണം നടന്നത്. മുന്‍വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ കടന്നത്.

ഏപ്രില്‍ എട്ടിനായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകം നടന്നത്. റിട്ടയേര്‍ഡ് ആര്‍.എം.ഒ ഡോക്ടര്‍ ജീന്‍ പദ്മ ഇവരുടെ ഭര്‍ത്താവ് റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജ തങ്കം, മകള്‍ കരോലിന്‍, ബന്ധു ലളിതാ ജീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ പിന്നീട് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടിയിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കേഡല്‍ കുറ്റസമ്മതം നടത്തിയിരുന്നു. ശരീരത്തില്‍ നിന്നും ആത്മാവ് വിട്ടു പോവുന്നത് കാണാനായാണ് ഇത്തരത്തില്‍ കൊല നടത്തിയെന്നാണ് കേഡല്‍ മൊഴി നല്‍കിയത്.

Top