കോഴിക്കോട് വീടുകളിൽ മോഷണം; സ്വർണ്ണവും പണവും നഷ്ടമായി

കോഴിക്കോട് : ഫറോക്ക് പുറ്റേക്കാട് രണ്ടു വീടുകളില്‍ മോഷണം. മണക്കടവ് അബ്ദുൽ ലത്തീഫ്, ഞാവലിൻ പറമ്പിൽ സാറാബി എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. അബ്ദുൽ ലത്തീഫിന്റെ വീട്ടിൽനിന്ന് 16 പവന്‍ നഷ്ടമായി. സാറാബിയുടെ വീട്ടിൽ നിന്ന് 10 പവനും 20,000 രൂപയും നഷ്ടപ്പെട്ടു.

മുകള്‍ നിലയിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ കള്ളൻ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. ഫറോക്ക് അസി.കമ്മിഷണർ എ.എം.സിദ്ദിഖ്, ഇൻസ്പെക്ടർ പി.എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Top