തൊണ്ടിമുതൽ മോഷണക്കേസ്; തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്‍റണി രാജു

തിരുവനന്തപുരം: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ മോഷണ കേസിൽ ആന്റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത്. മനോരമ ലേഖകൻ അനിൽ ഇമ്മാനുവലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ രേഖ പുറത്തുവിട്ടത്. 16 വർഷം മുമ്പാണ് ലഹരികേസ് പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരിൽ ആന്റണി രാജുവിനെതിരെ കേസെടുത്തത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്നും തൊണ്ടി മുതൽ വാങ്ങിയതും നൽകിയതും ആന്റണി രാജുവാണ്. എന്നാല്‍, കേസില്‍ ഇതുവരെ വിചാരണ നടപടി തുടങ്ങിയിട്ടില്ല.

മയക്കുമരുന്ന കേസിലെ പ്രതിയായ വിദേശിയെ കേസിൽ നിന്നും രക്ഷപ്പെടാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന ഗുരുതരമായ കേസിൽ വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. കുറ്റപത്രം സമർപ്പിച്ച 22 പ്രാവശ്യം കേസ് പരിഗണിച്ച് മാറ്റിവയ്ക്കുകയായിരുന്നു. ഗൂഢാലോചന, രേഖകളിൽ കൃത്രിമം , വഞ്ചന, രേഖകളിൽ കൃത്രിമം കാണിക്കൽ,തെളിവു നശിപ്പിക്കൽ എന്നിവയാണ് കുറ്റങ്ങള്‍. ഇതിനിടെ കേസിൽ ജാമ്യമെടുത്ത ആൻറണി രാജു തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രിയുമായി.

മയക്കുരുന്ന പ്രതിയെ സഹായിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തിലെ വിചാരമ വേഗത്തിലാക്കാൻ സർക്കാരും കോടതിയെ സമീപിച്ചിട്ടില്ല. ഇതേ കേസിൽ പ്രതിയായതിനാൽ 2006ൽ ആന്റണി രാജുവിന് സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ കേസ് പ്രതിയായ വിവരമുള്‍പ്പെടെ പരസ്യം നൽകിയ ശേഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും തന്റെ അഭിഭാഷകൻ കൃത്യമായി കോടതിയിൽ ഹജരാകുന്നുണ്ടെന്നുമാണ് മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.

Top