ആറ് വർഷങ്ങൾക്ക് ശേഷം മോഷണക്കേസ് പ്രതി പിടിയിലായി

പാ​വ​റ​ട്ടി: മോഷണക്കേസ് പ്രതി ആറ് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​യി​രു​ന്ന യു​വ​തി​യു​ടെ​യും കു​ഞ്ഞിന്റെയും ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന മോ​ഷ്​​ടാ​വി​നെയാണ് ആ​റു​ വ​ര്‍ഷ​ങ്ങ​ള്‍ക്കു ​ശേ​ഷം അ​റ​സ്​​റ്റ്​ ചെയ്തിരിക്കുന്നത്. പാ​വ​റ​ട്ടി വെ​ന്മേ​നാ​ട് കൈ​ത​മു​ക്ക് അ​മ്പ​ല​ത്ത് വീ​ട്ടി​ല്‍ ന​സീ​റി​നെ​യാ​ണ്​ (47) പാ​വ​റ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2014ല്‍ ​ചാ​ലൊ​ളി​പ​റ​മ്പി​ൽ സു​നി​ല്‍ കു​മാ​റി‍െൻറ വീ​ട്ടി​ല്‍ നി​ന്ന് ഭാര്യയുടെയും മകളുടെയും അടക്കം ഏ​ഴേ​കാ​ൽ പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്രതിയായ നസീർ മോ​ഷ്​​ടി​ച്ച​ത്. ഇ​വി​ടെ ​നി​ന്ന് ല​ഭി​ച്ച വി​ര​ല​ട​യാ​ള​വും ഈ ​വ​ർ​ഷം വെ​ന്മേ​നാ​ട് ആ​സാ​ദ് റോ​ഡി​ൽ​ നി​ന്ന് മോ​ഷ്​​ടി​ച്ച് പു​ത്തൂ​ർ സ​റ്റോ​ഴ്സി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച സ്കൂ​ട്ട​റി​ൽ ​നി​ന്ന് ല​ഭി​ച്ച വി​ര​ല​ട​യാ​ള​വും ഒ​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് അന്വേഷണം നസീറിലേക്ക് എത്തിയത്. എ​സ്.​ഐ ആ​ർ.​പി. സു​ജി​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ ജെ​യ്‌​സ​ണ്‍ കെ. ​പൗ​ലോ​സ്, സു​നി​ൽ​കു​മാ​ർ, പി.​എം. നി​ഷാ​ദ്, എ​ൻ.​കെ. ഷി​ജു എ​ന്നി​വ​രുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top