ജീവാംശത്തില്‍ നിന്നും രാഗതീരത്തിലേക്ക്; സംവിധായകന്‍ റ്റിജോ മനസ് തുറക്കുന്നു…

ഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം തിവണ്ടിലെ ജീവാംശമായി എന്ന ഗാനത്തിന്റെ ക്ലാസ്സിക്കല്‍ പതിപ്പിലൂടെ ടിജോ തങ്കച്ചന്‍ എന്ന കലാകാരനെ ജനങ്ങള്‍ അംഗീകരിച്ചു. വീണ്ടും ലോക നൃത്തദിനത്തോടനുബന്ധിച്ച് രാഗതീരം എന്ന സിഗ്നേച്ചര്‍ ഫിലിമും തയ്യാറാക്കിയിരിക്കുകയാണ് ഈ കലാകാരന്‍.

ലോകമെമ്പാടുമുള്ള നര്‍ത്തകര്‍ക്കു വേണ്ടി സമര്‍പ്പിച്ച ഈ സിഗ്‌നേച്ചര്‍ ഫിലിം ഒരുപാടു പേരാണ് ഇതിനോടകം സ്വീകരിച്ചത്. മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചന്‍ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച രാഗതീരത്തിലെ ഗാനം സിത്താര കൃഷ്ണകുമാറും അനൂജ് ചന്ദ്രശേഖരനും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ജോയല്‍ ജോണ്‍സ് മ്യൂസിക് നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രാഹണം നിബിന്‍ ജോര്‍ജിന്റേതാണ്. കല സവിധാനം മനുജോസ്. രാഗതീരം എന്ന സിഗ്നേച്ചര്‍ ഫിലിം നൃത്തത്താല്‍ സമ്പന്നമാക്കിരിക്കുന്നത് അമലു ശ്രീരംഗയാണ്.

Top