‘തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്‍ത തീർപ്പിൻറെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്തുന്ന ചിത്രത്തിൻറെ സ്ട്രീമിം​ഗ് സെപ്റ്റംബർ 30 മുതലാണ്. ഓ​ഗസ്റ്റ് 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. രൂപകം എന്ന രീതി ഉപയോ​ഗിച്ച് കഥപറച്ചിൽ നടത്തിയിരിക്കുന്ന ചിത്രം കനപ്പെട്ട രാഷ്ട്രീയം പറയുന്ന ഒന്നാണ്. വ്യത്യസ്തമായ പ്ലോട്ടും ഘടനയുമൊക്കെയാണ് ചിത്രത്തിന്.

കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപിയുടേതാണ് രചന. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നതും മുരളി ഗോപിയാണ്. രതീഷ് അമ്പാട്ടിൻറെ അരങ്ങേറ്റചിത്രമായിരുന്ന ‘കമ്മാരസംഭവ’ത്തിൻറെയും രചന മുരളി ഗോപി ആയിരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ, ഇഷ തൽവാർ, സൈജു കുറുപ്പ്, ലുക്മാൻ അവറാൻ, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുനിൽ കെ എസ് ആണ് ഛായാഗ്രഹണം. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. മുരളി ഗോപി ആദ്യമായി നിർമ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്. ഫ്രൈഡേ ഫിലിം ഹൗസിൻറെയും സെല്ലുലോയ്‍ഡ് മാർഗിൻറെയും ബാനറുകളിലാണ് നിർമ്മാണം. ലൈൻ പ്രൊഡ്യൂസർ വിനയ് ബാബു, പശ്ചാത്തല സംഗീതം ഗോപി സുന്ദർ, എഡിറ്റിംഗ് ദീപു ജോസഫ്, ടീസർ എഡിറ്റ് വികാസ് അൽഫോൻസ്, പ്രൊഡക്ഷൻ കൺട്രോളർ ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ കെ ജോർജ്, സൌണ്ട് ഡിസൈൻ തപസ് നായക്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ, സ്റ്റിൽസ് ശ്രീനാഥ് എൻ ഉണ്ണികൃഷ്ണൻ, ചീപ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര, ഓപണിംഗ് ടൈറ്റിൽസ് ശരത്ത് വിനു, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്, മ്യൂസിക് ലേബൽ ഫ്രൈഡേ മ്യൂസിക് കമ്പനി.

Top