theeram first look poster released

ലപ്പുഴ നഗരത്തിന്റെ രാത്രി ജീവിത കഥപറയുന്ന സിനിമ തീരത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷാണ് നായകന്‍. മരിയ ജോണ്‍ ആണ് നായിക.

ആലപ്പുഴ പശ്ചാത്തലമാക്കി പറയുന്ന മനോഹരമായൊരു പ്രണകഥയാണ് തീരം. സുഹ്‌റയായി മരിയയും ആലപ്പുഴ പട്ടണത്തില്‍ രാത്രി ഓട്ടോറിക്ഷാ സര്‍വീസ് നടത്തുന്ന അലിയായി പ്രണവും എത്തുന്നു.

അജ്മല്‍ അമീറിന്റെ സഹോദരന്‍ അഷ്‌കര്‍, ടിനി ടോം, സുധി കോപ്പ, കൃഷ്ണപ്രഭ എന്നിവരാണ് മറ്റുതാരങ്ങള്‍.

ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത് അഫ്‌സല്‍ യൂസഫാണ്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം. ശില്‍പ രാജ് വസ്ത്രാലങ്കാരവും വിജയ് ശങ്കര്‍ ചിത്രസംയോജനവും ചെയ്യുന്നു.

Top