ദുരിതാശ്വാസ നിധിയിലേക്ക് ഗജരത്‌നം തെച്ചിക്കോട്ട് രാമചന്ദ്രന്റെ വക ഒരു ലക്ഷം ധനസഹായം

തൃശൂര്‍ : പ്രളയബാധിതരെ സഹായിക്കാന്‍ ആനപ്രേമികളെ ആവേശത്തേരിലാറാടിക്കുന്ന ഗജരത്‌നം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്കായി ലഭിച്ച ഏക്കതുകയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നത്.

തെച്ചിക്കോട്ട് രാമചന്ദ്രന്റെ പേരില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ബോര്‍ഡ് അധികൃതരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുന്നത്. അടുത്ത ദിവസം തൃശൂരില്‍ വച്ച് മന്ത്രി എ.സി മൊയ്തീന് തുക കൈമാറും.

കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നിരവധി സംഘടനകളും വ്യവസായികളും സിനിമാ താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

Top