മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ ; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തിയേക്കും

തൃശൂർ: തൃശൂർ പൂരത്തിന്‍റെ എഴുന്നെള്ളിപ്പിൽ നിന്നും വിലക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യപരിശോധന പരിശോധന പൂര്‍ത്തിയായി. മൂന്നംഗ മെഡിക്കൽ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. രാമചന്ദ്രന് മദപ്പാടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കാഴ്‌ച്ച പൂര്‍ണമായും നഷ്ടപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ലെന്നും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും മൂന്നംഗ മെഡിക്കല്‍ സംഘം അറിയിച്ചു. പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ കലക്ടര്‍ക്ക് കൈമാറും.

ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാൻ അനുമതി നല്‍കുമെന്നായിരുന്നു തൃശൂർ ജില്ലാ കലക്ടര്‍ ടി വി അനുപമ ഇന്നലെ അറിയിച്ചിരുന്നത്. പരിശോധനയില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമെന്ന് കണ്ടെത്തിയ സ്ഥിതിക്ക് പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്താനാണ് സാധ്യത.

എ​ന്നാ​ല്‍, സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി പൂ​രം വി​ളം​ബ​ര​ത്തി​നാ​യി തെ​ക്കേ​ഗോ​പു​ര​ന​ട തു​റ​ക്കു​ന്ന ച​ട​ങ്ങി​നെ​ത്തു​ന്ന പൂ​ര​പ്രേ​മി​ക​ളെ ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച്‌ നി​യ​ന്ത്രി​ക്കാ​നും പൂ​രം നി​രീ​ക്ഷ​ണ സ​മി​തി തീ​രു​മാ​നി​ച്ചു. ച​ട​ങ്ങി​ല്‍ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​ക്കു​ന്നു​വെ​ങ്കി​ല്‍ പ​രി​പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ട​മ എ​ന്ന നി​ല​യ്ക്ക് തെ​ച്ചി​ക്കോ​ട്ടു​കാ​വ് ദേ​വ​സ്വം ഏ​റ്റെ​ടു​ക്കും.

നേ​ര​ത്തേ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​നെ തൃ​ശൂ​ര്‍ പൂ​ര വി​ളം​ബ​ര​ത്തി​നു മാ​ത്രം എ​ഴു​ന്ന​ള്ളി​ക്കാ​മെ​ന്ന് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ല്‍ തൃ​ശൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ടി.​വി. അ​നു​പ​മ​യ്ക്കു നി​യ​മോ​പ​ദേ​ശം ന​ല്‍​കി​യി​രു​ന്നു. തൃ​ശൂ​ര്‍ പൂ​ര​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളി​ല്‍ തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ന്‍ എ​ന്ന ആ​ന​യെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന കാ​ര്യം ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ഈ ​ആ​വ​ശ്യം കോ​ട​തി​ക്ക് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Top