തെച്ചിക്കോട്ടകാവ് രാമചന്ദ്രനെ വിലക്കിയ കേസ്; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

highcourt

കൊച്ചി: തെച്ചിക്കോട്ടകാവ് രാമചന്ദ്രനെ വിലക്കിയ കേസില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജില്ലാകളക്ടര്‍ അധ്യക്ഷയായ സമിതിയാണ് ഇടപെടേണ്ടതെന്ന് കോടതി അറിയിച്ചു.

ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ തീരുമാനം എടുക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. ഇതോടെ ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട് കാവ് ദേവസ്വം അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. ശാസ്ത്രീയ പരിശോധനകള്‍ നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിംഗ് കമ്മിറ്റി നിലപാടെടുക്കുന്നതെന്നാണ് ദേവസ്വത്തിന്റെ വാദം.

അതേസമയം കേരള എലഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശൂരില്‍ ചേരും. ഇന്നലെ തിരുവന്തപുരത്ത് ദേവസ്വം മന്ത്രിയുമായി നടത്തിയ യോഗത്തിന്റെ വിശദാംശങ്ങള്‍ ഭാരവാഹികള്‍ യോഗത്തെ അറിയിക്കും. ഒരാഘോഷത്തിനും ആനകളെ വിട്ടു നല്‍കേണ്ടതില്ലെന്ന നിലപാട് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഇന്നത്തെ യോഗം തീരുമാനിച്ചേക്കും.

മെയ് പതിനൊന്നുമുതലുള്ള ഒരാഘോഷത്തിനും ആനകളെ വിട്ടു നല്‍കേണ്ടതില്ലെന്നായിരുന്നു ആന ഉടമ സംഘത്തിന്റെ നിലപാട്.

Top