തെച്ചിക്കോട്ട് രാമചന്ദ്രന്റെ വിലക്ക്: മറ്റാനകളെയും വിട്ടുനല്‍കില്ലെന്ന് എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഗജരാജന്‍ തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന്‍. രാമചന്ദ്രന്റൈ വിലക്ക് മാറ്റുന്നത് വരെ ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനല്‍കില്ലെന്ന് ആനഉടമകള്‍ അറിയിച്ചു.

കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് തീരുമാനം. മേയ് 11 മുതല്‍ തൃശൂര്‍ പൂരത്തിനടക്കം ഒരു പൊതുപരിപാടിക്കും ആനകളെ വിട്ടുനല്‍കില്ലെന്നാണ് ഇവരുടെ തീരുമാനം.രാമചന്ദ്രന്റൈ വിലക്കിന് പിന്നില്‍ വന്‍ഗൂഡാലോചനയുണ്ട്. അത് മന്ത്രി തന്നെ വ്യക്തമാക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Top