തിയറ്റർ തുറക്കാൻ ഉടൻ തീരുമാനമുണ്ടാകും; വിനോദ നികുതി ഇളവിൽ അനുകൂല നിലപാട്

theatreeeeeeeeeeeeeeee

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വിനോദ നികുതിയിൽ ഇളവ് നൽകണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാടാണ് എടുത്തതെന്നും തിയറ്റർ തുറക്കാൻ ഉടൻ തീരുമാനമുണ്ടാകുമെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ നി൪മ്മാതാക്കളുടെ യോഗം കൊച്ചിയിൽ തുടങ്ങി.

പത്ത് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന കേരളത്തിലെ തീയേറ്ററുകള്‍ തുറക്കാമെന്ന് പുതുവത്സര ദിനത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്‍ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദ നികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമെന്ന് അറിഞ്ഞാൽ മാത്രമേ തീരുമാനം എടുക്കൂവെന്നും ഫിയോക് പ്രതികരിച്ചിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് ഫിലിം ചേംബറും അറിയിച്ചു. വിനോദ നികുതി ഒഴിവാക്കണമെന്നും 50 ശതമാനം പ്രവേശനം അനുവദിച്ചുകൊണ്ട് തീയേറ്റര്‍ തുറക്കല്‍ സാധ്യമല്ലെന്നും പ്രദര്‍ശനസമയത്തില്‍ മാറ്റം അനുവദിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം. തീയേറ്ററുകള്‍ക്ക് ഉറപ്പു നല്‍കിയിരുന്ന ഇളവുകള്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു ഫിലിം ചേംബര്‍.

Top