പാപ്പനെ വരവേറ്റ് തിയേറ്ററുകൾ, ആകാംക്ഷയിൽ ആരാധകർ

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രം ‘പാപ്പന്‍’ ഇന്ന് തിയേറ്ററുകളിൽ. ഒരു മര്‍ഡര്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ വിജയത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആണ് പാപ്പാൻ. മകന്‍ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്‌സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. സുരേഷ് ഗോപിയുടെ അത്യുഗ്രന്‍ തിരിച്ച് വരവാകും പാപ്പന്‍ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

 

Top