തിയേറ്ററുകളില്‍ നിലം പൊത്തി ; ഐശ്വര്യ രജനികാന്ത് ലാല്‍സലാം ഒടിടിയിലേക്ക്

വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരെ പ്രധാന വേഷത്തിലെത്തി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയുന്ന ചിത്രമാണ് ലാല്‍സലാം. രജനികാന്ത് കാമിയോ വേഷത്തിലെത്തിയ സിനിമ തിയേറ്ററുകളില്‍ വലിയ പരാജയമാണ് നേരിട്ടിരിക്കുന്നത്. ലാല്‍സലാം ഉടന്‍ തന്നെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. മാര്‍ച്ച് ആദ്യവാരം നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം സ്ട്രീം ചെയ്‌തേക്കും എന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഫെബ്രുവരി 9 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഒരു വാരം പിന്നിടുമ്പോള്‍ സിനിമയ്ക്ക് 15.7കോടി മാത്രമാണ് തിയേറ്ററുകളില്‍ നിന്ന് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. രജനികാന്തിന്റെ കാമിയോ വേഷമായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായി കാണിച്ചിരുന്നത്. എന്നാല്‍ താരത്തിനും സിനിമയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ഗ്രാമത്തില്‍ രാഷ്ട്രീയവും ക്രിക്കറ്റും എങ്ങനെ കൂടിച്ചേരുന്നു എന്ന കഥയാണ് ‘ലാല്‍ സലാം’ പറയുന്നത്. ആയിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

Top