തിയേറ്റര്‍ പീഡനം; കേസെടുക്കാതിരുന്ന എസ്‌ഐയ്‌ക്കെതിരെയും പോക്‌സോ

rape

മലപ്പുറം: മലപ്പുറത്ത് തിയേറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരെയും പോക്‌സോ ചുമത്തി. സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 166 എ, പോക്‌സോ നിയമത്തിലെ 21, 19 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌ഐയെ നേരത്തെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ഉടമ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറിയതിനെത്തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എസ്‌ഐ നടപടിയെടുക്കുവാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.

Top