തിയേറ്റർ പ്രതിസന്ധി, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗം വിളിച്ചു

സിനിമാ നിർമാതാക്കളുടെ യോഗം വിളിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ലെന്ന് ഉടമകൾ നിലപാടെടുത്ത സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗം വിളിച്ചത്. നിർമാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിർമാതാക്കൾ യോഗത്തിൽ പങ്കെടുക്കും.

സിനിമാ സംഘടനാ പ്രതിനിധികൾ നാളെ മുഖ്യമന്ത്രിയുമായി തിരുവനന്തപുത്ത് ചർച്ച നടത്തും. ചലച്ചിത്ര മേഖലയ്ക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റിയാണ് ചർച്ച. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാർജ്ജും ഒഴിവാക്കാതെ തീയറ്ററുകളിൽ പ്രദർശനം പുനഃരാരംഭിക്കാൻ ആവില്ലെന്ന നിലപാടിലാണ് സംഘടനകൾ.

Top