ദി സോയ ഫാക്ടര്‍ ചോര്‍ത്തി തമിഴ് റോക്കേര്‍സ്

ദുല്‍ഖര്‍ സല്‍മാന്‍, സോനം കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ദി സോയാ ഫാക്ടര്‍’. ചിത്രം തമിഴ് റോക്കേര്‍സ് ചോര്‍ത്തിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ഏറ്റവും പുതിയ ഇന്ത്യന്‍ സിനിമകളുടെ വ്യാജ കോപ്പികള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു പൈറെറ്റഡ് വീഡിയോ വെബ്സൈറ്റ് ആണ് തമിഴ് റോക്കേര്‍സ്. ഇവരെ പൂട്ടാന്‍ സിനിമാ പ്രവര്‍ത്തകര്‍ ഏറെ നാളുകളായി ശ്രമിക്കുന്നുണ്ടെങ്കിലും വിവിധ ഡൊമൈന്‍ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സൈറ്റിനെ പൂര്‍ണ്ണമായും തടയാന്‍ ഇത് വരെ സാധിച്ചിട്ടില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് താരമായാണ് ദുല്‍ഖര്‍ ‘ദ സോയ ഫാക്ടറി’ല്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്ടര്‍’. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ്. അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

Top