ശരദ് പവാറിനെതിരെ വധഭീഷണി ഉയർത്തിയ യുവാവ് പിടിയിൽ

മുംബൈ : എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി ഉയർത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പുണെ സ്വദേശി സാഗർ ബർവേയാവിനെ (32) മുംബൈ പൊലീസാണ് അറസ്റ്റ്‌ ചെയ്തത്.

ഒരു സ്വകാര്യ കമ്പനിയിലെ ഡാറ്റാ ഫീഡിങ് ആൻഡ് അനലറ്റിക്സ് സെക്‌ഷനിൽ ജോലിക്കാരനാണു സാഗർ ബർവേ. ഫെയ്സ്ബുക്ക്, ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു വധഭീഷണി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ചൊവ്വാഴ്ച വരെ റിമാൻഡ് ചെയ്തു.

നരേന്ദ്ര ധബോൽക്കറിന്റെ വിധി തന്നെയായിരിക്കും പവാറിനെന്നായിരുന്നു ഫെയ്സ്ബുക് പോസറ്റ്. പിന്നാലെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുളെ മുംബൈ പൊലീസിൽ പരാതി നൽകി. ഒരു എൻസിപി പ്രവർത്തകനും പരാതി നൽകിയിരുന്നു.

Top