കരമനയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കരമന പ്രേം സുപ്രീം നഗറില്‍ അപ്പാര്‍ട്ട്മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വലിയശാല സ്വദേശി വൈശാഖിനെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുത്തേറ്റു മരിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റു ചിലര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഇവിടെ മുറിയെടുത്ത വൈശാഖിനെ രാവിലെ അപ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Top