ഇംഗ്ലീഷ് സംസാരിച്ചതിന് ഡല്‍ഹിയില്‍ യുവാവിനു ഏല്‍ക്കേണ്ടി വന്നത് ക്രൂരമര്‍ദനം

rape

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിന് യുവാവിനു ക്രൂര മര്‍ദനം.

ശനിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. നോയിഡ സ്വദേശിയായ വരുണ്‍ ഗുലാത്തിക്കാണ് മര്‍ദനമേറ്റത്.

കൊണാട്ട് പ്ലേസിലെ ഹോട്ടലില്‍ നിന്നു സുഹൃത്തിനെ പറഞ്ഞു വിടാനായിരുന്നു വരുണ്‍ ഹോട്ടലിനു പുറത്തെത്തിയത്. ഇവിടെനിന്നു തിരിച്ചു ഹോട്ടലിലേക്കു നടക്കവെ അഞ്ചംഗ സംഘം വരുണിനെ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നതെന്തിന് എന്നു ചോദിച്ചായിരുന്നു മര്‍ദനം.

മര്‍ദനത്തിനുശേഷം സംഘം വാഹനത്തില്‍ രക്ഷപ്പെട്ടെങ്കിലും, അക്രമിസംഘത്തിന്റെ വാഹന നമ്പര്‍ പോലീസിനു കൈമാറാന്‍ വരുണിനു കഴിഞ്ഞു. വാഹന നമ്പറിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

Top