വണ്ടിപ്പെരിയാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. നടുങ്കണ്ടം മഞ്ഞപ്പാറ സ്വദേശി എബിന്‍ തോമസ് (26) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 22ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ബംഗളൂരുവില്‍നിന്നു ഹാഷിഷ് ഓയിലുമായി പത്തനംതിട്ടയ്ക്കു പോകുന്ന വഴി വണ്ടിപ്പെരിയാറില്‍ വെച്ച് പിടിയിലാകുകയായിരുന്നു.ഇയാള്‍ മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയാണ്.

Top