തിരുവനന്തപുരം ചാക്കയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

accident

തിരുവനന്തപുരം: ബൈപ്പാസ് റോഡില്‍ ചാക്കയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടെന്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ പുനലൂര്‍ തെന്മല ശാലിഭവനില്‍ ലാലു (25) ആണ് മരിച്ചത്.

കഴക്കൂട്ടത്ത് നിന്നും വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ലാലു സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടെന്പോ ട്രാവലര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top