ലഹരിവസ്തുക്കള്‍ ഉണ്ടെന്നാരോപിച്ച് പാലാ പൊലീസ് മര്‍ദിച്ചെന്ന് യുവാവിന്റെ പരാതി

കാരണമായി പാലാ പൊലീസ് മര്‍ദിച്ചെന്ന് യുവാവിന്റെ പരാതി. ഗുരുതര പരുക്കുകളോടെ പെരുമ്പാവൂര്‍ സ്വദേശി പാര്‍ഥിവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിനെ വിളിക്കാന്‍ കാറുമായി പോകുന്നതിനിടെ ലഹരിവസ്തുക്കള്‍ ഉണ്ടെന്നാരോപിച്ച് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

ഇതിനിടെ ആരോപണം പാല പൊലീസ് നിഷേധിച്ചു. ട്രാഫിക് യൂണിറ്റ് യുവാവിനെ പിടികൂടിയത് 29നാണ്. ആശുപത്രിയില്‍ എത്തിയത് തെന്നി വീണെന്ന കാരണം പറഞ്ഞ്. എറണാകുളത്തെ ആശുപത്രിയിലെത്തി പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിക്കുന്നത് രണ്ട് ദിവസത്തിന് ശേഷമാണെന്നും പൊലീസ് പറഞ്ഞു.യുവാവിന്റെ ആരോപണത്തില്‍ പാല എസ് എച്ച് ഓ അന്വേഷണം ആരംഭിച്ചു.

 

Top