പാലായില്‍ പരീക്ഷ എഴുതാന്‍ പോയ യുവതി വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍

പാലാ: പരീക്ഷയെഴുതുന്നതിന് പുലര്‍ച്ചെ വീട്ടില്‍നിന്നിറങ്ങിയ യുവതിയെ തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍ വഴിയില്‍ കണ്ടെത്തി. പാലാ വെള്ളിയേപ്പള്ളി വലിയ മലയ്ക്കല്‍ റ്റിന്റു മരിയ ജോണിനാണ്(26) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഒരു പ്രതി പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി പോകുന്നതിനിടെ തന്നെ ആരോ അടിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. അക്രമി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പാലാ സി.ഐ. സുനില്‍ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Top