മാല മോഷ്ടിക്കാൻ ശ്രമം തട‍ഞ്ഞ യുവതിയെ കൊലപ്പെടുത്തി

ൽഹി: മാല മോഷ്ടിക്കാൻ ശ്രമിച്ചത് തട‍ഞ്ഞ യുവതിയെ കുത്തി കൊലപ്പെടുത്തി. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം.ഇരുപത്തിയഞ്ചുകാരിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

രണ്ടു സ്ത്രീകൾ നടന്നു പോകുന്നതും പുറകിൽനിന്ന് വന്നയാൾ അതിൽ ഒരാളുടെ കഴുത്തിൽനിന്നു മാല പൊട്ടിക്കാൻ നോക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അത് തടയാൻ ശ്രമിക്കുമ്പോൾ യുവതിയെ കത്തിയെടുത്ത് കുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

Top