വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കാവനാട് പവിത്രംവീട്ടില്‍ നസീര്‍ (38) പോലീസിന്റെ പിടിയിലായി. വിവാഹിതനായ പ്രതി ആ വിവരം മറച്ചുവെച്ചാണ് യുവതിയുമായി അടുപ്പത്തിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് നസീര്‍ യുവതിയുമായി പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം മുതലെടുത്തു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.യുവതിയുടെ കൈയില്‍നിന്ന് പലപ്പോഴായി സ്വര്‍ണാഭരണങ്ങളും 36,500 രൂപയും പ്രതി തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു.

ശക്തികുളങ്ങര പോലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ശക്തികുളങ്ങര സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ ഐ.വി.ആശ, കെ.ജി.ദിലീപ്, സുദര്‍ശനന്‍, പ്രദീപ്, എസ്.സി.പി.ഒ. ബിജു, സി.പി.ഒ. അരുണ്‍ ജി.കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top