വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; തൃശൂര്‍ ക്രൈംബ്രാഞ്ച് സി.ഐക്കെതിരെ കേസ്

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് സി.ഐ എം.സി പ്രമോദിനെതിരെ കേസ്. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയിലാണ് നടപടി.

വിവാഹ വാഗ്ദാനം നല്‍കി കുറ്റിപ്പുറത്തും കോഴിക്കോട്ടും വെച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രമോദ് കുറ്റിപ്പുറം സിഐ ആയിരുന്ന കാലത്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നാളെ കൈമാറും.

Top