കോതമംഗലത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

drowned

കൊച്ചി: കോതമംഗലത്ത് പൂയംകുട്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഫോര്‍ട്ട് കൊച്ചി സൗദിനഗര്‍ സ്വദേശി അരുണ്‍ (19) ആണ് മരിച്ചത്.

ഒഴുക്കില്‍പ്പെട്ട അരുണിനെ നാട്ടുകാര്‍ ചേര്‍ന്ന് കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അരുണിനൊപ്പം ഒഴുക്കില്‍പ്പെട്ട അജുവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബൈക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു ഇവര്‍. ഏഴുപേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

Top