ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ; സംഭവം കൊട്ടാരക്കരയിൽ

കൊല്ലം: കൊട്ടാരക്കര നെടുവത്തൂരിൽ ഭർത്താവ് ഭാര്യയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. പൊള്ളലേറ്റ എഴുകോൺ സ്വദേശിനി ഐശ്വര്യയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഭർത്താവ് അഖിൽ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഐശ്വര്യയുടെ പൊള്ളൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. എഴുകോണ്‍ സ്വദേശിനി ഐശ്വര്യ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ തുടരുകയാണ്.

Top