ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തതിന് യുവാവിന് കുത്തേറ്റു

തര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തതിന് യുവാവിന് കുത്തേറ്റു. മംഗലാപുരത്ത് ഇന്നലെ രാവിലെയാണ് സംഭവം.’മംഗളുരു നഗരത്തില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ സഹപാഠികളായ വിവിധ മത വിഭാഗങ്ങളില്‍ പെട്ട യുവാവും യുവതിയും സഞ്ചരിച്ച ബസ് തടഞ്ഞ് നിര്‍ത്തി ഇരുവരെയും നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നു. യുവാവിനെ മര്‍ദിക്കുകയും ഇതിനിടയില്‍ പെട്ട പെണ്‍കുട്ടിക്കും പരിക്കേറ്റു’ മംഗലാപുരം പോലീസ് കമ്മീഷണര്‍ ശശി കുമാര്‍ പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ഏഴോ എട്ടോ പേര്‍ കസ്റ്റഡിയിലുണ്ടെന്നും നാലോളം ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘ നാല് പേര്‍ കാറില്‍ വന്ന് ബസ് തടയുകയായിരുന്നു. യുവാവിന് മര്‍ദമേല്‍ക്കുകയും ഇടുപ്പില്‍ കുത്തേല്‍ക്കുകയും ചെയ്തു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്. നിലവിലെ ആരോഗ്യനില തൃപ്തികരമാണ്.’ അദ്ദേഹം പറഞ്ഞു.

യുവതി ബെംഗളുരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നുവെന്നും സ്ഥലം കൂടുതല്‍ പരിചയമുള്ള യുവാവ് തന്നെ സഹായിക്കാനായി ബസില്‍ കൂടെ യാത്ര ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

‘ഇരുവരും സഹപാഠികളാണെന്നും യുവാവിനെ തനിക്ക് കുറെ വര്‍ഷങ്ങളായി അറിയാമായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു’ ശശി കുമാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു.

 

Top