പെൺകുട്ടിയെ കൊക്കയിൽ തള്ളി യുവാവ് ജീവനൊടുക്കി

കുളമാവ്:  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം നാടുകാണി പവിലിയനിൽ എത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 250 അടി ആഴമുള്ള കൊക്കയിലേക്ക് വീണ പെൺകുട്ടിയെ 26 മണിക്കൂറുകൾക്കു ശേഷം രക്ഷപ്പെടുത്തി. മേലുകാവ് ഇല്ലിക്കൽ  അലക്‌സിനെ (23) ആണ് മരിച്ച നിലയിൽ.

അലക്സും പ്ലസ് ടു വിദ്യാർഥിനിയും സുഹൃത്തുക്കളാണെന്നും വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് ഇവർ ബൈക്കിൽ നാടുകാണി പവിലിയനു സമീപം എത്തിയതെന്നും പൊലീസ് പറയുന്നു. നാടുകാണിയിലെ വ്യൂ പോയിന്റിൽ നിന്ന് അൽപം അകലെയുള്ള ഒരു പാറക്കെട്ടിൽ നിന്നു താഴേക്കു വീണ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

പെൺകുട്ടി മരിച്ചെന്നു കരുതിയ യുവാവ് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നും പൊലീസ് പറയുന്നു. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേന എത്തി കൊക്കയിൽ നിന്നു സ്ട്രെച്ചറിൽ വടം കെട്ടി പെൺകുട്ടിയെ റോഡിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Top