ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ചു, യുവാവ് അറസ്റ്റില്‍

arrest

റോം: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈന്‍ വ്യാപാര വിപണിയില്‍ വില്‍ക്കാന്‍ ശ്രമിച്ച യുവാവ് ഇറ്റലിയില്‍ അറസ്റ്റില്‍.

ലൂക്കാസ് പവല്‍ ഹെര്‍ബയെന്ന പോളിഷ് പൗരനാണ് അറസ്റ്റിലായത്.

ഫോട്ടോ ഷൂട്ടിനായി ഇറ്റാലിയന്‍ നഗരമായ മിലനിലെത്തിയ യുവതിയെ മയക്കുമരുന്നു നല്‍കി തട്ടിക്കൊണ്ടുപോയി വടക്കന്‍ ഇറ്റലിയിലെ ഒരു വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു.

യുവതിയെ മോചിപ്പിച്ചതായി ഇറ്റാലിയന്‍ പൊലീസ് അറിയിച്ചു. പ്രതിയെ ജയിലിലടച്ചു. ജൂലൈ 11നാണ് യുവതിലെ തട്ടിക്കൊണ്ടുപോയത്.

Top