കണ്ണൂരില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം

beat

കണ്ണൂര്‍: മാനന്തേരിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ഇതര സംസ്ഥാനത്തു നിന്നുള്ള യുവാവിനെയാണ് നാട്ടുകാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.

എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഇയാള്‍ ശ്രമിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇയാള്‍ മാനസിക രോഗിയാണെന്ന് സംശയമുണ്ടെന്നും, ചോദ്യങ്ങള്‍ക്കെല്ലാം പരസ്പര ബന്ധമില്ലാതെയാണ് മറുപടി നല്‍കുന്നതെന്നും പൊലീസ് അറിയിച്ചു.

Top