യുവാവ് സ്‌ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു

explosion

ഉദയ്പൂര്‍: യുവാവ് സ്‌ഫോടക വസ്തു ഉപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് മരിച്ചു. ഭാര്യ പിണങ്ങിയതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ഉദയ്പൂരിലെ വിനോദ് മേത്ത എന്നയാളാണ് മരിച്ചത്.

വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ പിണങ്ങി പോവുകയും അഞ്ചു ദിവസത്തിനു ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനക്കുമായി അയച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Top