ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു

ചെറുതുരുത്തി: ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് യുവാവ് മരിച്ചു. ദേശമംഗലം ആറങ്ങോട്ടുകര കള്ളികുന്ന് കോളനിയില്‍ ദേവകിയുടെ മകന്‍ ജയനാണ്(36) മരിച്ചത്.

ക്വാറി തൊഴിലാളിയായ ഇയാള്‍ ജോലിക്കു പോകുന്നതിനിടെ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ട്രാക്ടര്‍ പൊക്കിയാണ് ജയനെ പുറത്തെടുത്തത്. ഉടന്‍ തന്നെ വടക്കാഞ്ചേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Top