3ജിബി റാമോടുകൂടിയ വൈ 91 വിപണിയില്‍ എത്തി

എം ജിയുടെ ഏറ്റവും പുതിയ മോഡല്‍ 3ജിബി റാമോടുകൂടിയ വൈ 91 വിപണിയില്‍ എത്തി. 6.22 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്പ്ലേയാണ് ഫോണിന്. 13എംപി പ്രധാന പിന്‍ ക്യാമറയും 2എം പി സെക്കന്‍ഡറി ക്യാമറയും ഫോണിന് ഉണ്ട്. 8 എംപിയാണ് സെല്‍ഫി ക്യാമറ.

12എന്‍ എം ഡിസൈനോടുകൂടിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 ഒക്ടകോര്‍ പ്രോസസ്സര്‍ വളരെ കുറഞ്ഞ എനര്‍ജി ഉപയോഗിച്ചുകൊണ്ട് മികച്ച പ്രോസസിങ് വേഗത പ്രദാനം ചെയ്യും. 32 ജിബിയാണ് ഫോണിന്റെ ഇന്റേണല്‍ മെമ്മറി. 256ജിബി യുടെ വരെ മെമ്മറി കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4030 എംഎഎച്ച് ആണ്. സ്റ്റാറി ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

Top